Current Date

Search
Close this search box.
Search
Close this search box.

എത്യോപ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഭൂമി തിരിച്ചുപിടിച്ച് സുഡാന്‍

ഖാര്‍തൂം: അയല്‍രാജ്യമായ എത്യോപ്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മുഴുവന്‍ ഭൂമിയും സൈന്യം തിരിച്ചുപിടിച്ചതായി സുഡാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സായുധ സേന ഇപ്പോള്‍ മുഴുവന്‍ സുഡാന്‍ പ്രദേശങ്ങളും തിരിച്ചുപിടിച്ചിരിക്കുന്നു -ഖാര്‍തൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യാഴാഴ്ച മന്ത്രി ഉമര്‍ ഖമറുദ്ധീന്‍ പറഞ്ഞു. എത്യോപ്യന്‍ കര്‍ഷകര്‍ കൃഷിചെയ്യുന്ന അതിര്‍ത്തിയോട് ചേര്‍ന്നുള്ള അല്‍ഫഷ്ഖാ മേഖലയെ ചൊല്ലി വര്‍ഷങ്ങളായി ഇരു രാഷ്ട്രങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. അല്‍ഫഷ്ഖാ മേഖല തങ്ങളുടേതാണെന്നാണ് സുഡാന്‍ വാദിക്കുന്നത്.

വര്‍ഷങ്ങളായി മേഖലയില്‍ അസ്വസ്ഥത നിലനില്‍ക്കുന്നുവെങ്കിലും, പ്രാദേശിക അധികാരിക്കള്‍ക്കെതരായി അയല്‍രാജ്യമായ എത്യോപയിലെ ടിഗ്രേ മേഖലയിലേക്ക് ഫെഡറല്‍ ഭരണകൂടം സൈന്യത്തെ നവംബറില്‍ അയച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മേഖലയില്‍ സംഘര്‍ഷം രൂപപ്പെട്ടിരിക്കുന്നത്. യുദ്ധത്തില്‍ നിന്ന് രക്ഷതേടി അതിര്‍ത്തിയിലേക്ക് ഏകദേശം 50000ത്തോളം എത്യോപ്യന്‍ അഭയാര്‍ഥികളാണ് ഒഴുകിയെത്തിയിരിക്കുന്നത്.

 

 

Related Articles