Current Date

Search
Close this search box.
Search
Close this search box.

പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ഇസ്രായേല്‍ ബന്ധത്തിന് തയാറെന്ന് സുഡാന്‍

കാര്‍തൂം: യു.എ.ഇക്കും ബഹ്‌റൈനും പിന്നാലെ സുഡാനും ഇസ്രായേലുമായി ബന്ധമുണ്ടാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ഇസ്രായേലുമായി സാധാരവത്കരണ ബന്ധത്തിന് തയാറാണെന്ന് സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് അറിയിച്ചു. സുഡാനിലെ പരിവര്‍ത്തന പാര്‍ലമെന്റ് ഈ നടപടിക്ക് അംഗീകാരം നല്‍കിയാല്‍ ഉടന്‍ തന്നെ ഇസ്രായേല്‍ ബന്ധം സാക്ഷാത്കരിക്കുമെന്നും രണ്ട് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വാര്‍ത്തയോട് ഇതുവരെ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

അമേരിക്കയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഹംദോക് പുതിയ നിലപാട് പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പാര്‍ലമെന്റില്‍ നിന്നും ഇത്തരമൊരു അനുമതി ലഭിക്കുമോ എന്നത് സംശയകരമാണ്. സൈനിക ഉദ്യോഗസ്ഥരും സിവിലിയന്‍ സംഘവും സംയുക്തമായാണ് സുഡാനില്‍ പരിവര്‍ത്തന സര്‍ക്കാര്‍ രൂപീകരിച്ചത്. 2019ല്‍ രാജ്യത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭത്തിലൂടെ പ്രസിഡന്റായിരുന്ന ഉമര്‍ അല്‍ ബശീറിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയതിനു ശേഷം ഇരു കൂട്ടരും അധികാരം പങ്കിട്ട് രൂപീകരിച്ചതാണ് പരിവര്‍ത്തന സര്‍ക്കാര്‍.

Related Articles