Current Date

Search
Close this search box.
Search
Close this search box.

സു‍ഡാൻ സേന എത്യോപ്യക്ക് സമീപം വലിയ തോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു

ഖാർതൂം: എത്യോപ്യയുമായുള്ള സുഡാന്റെ കിഴക്കൻ അതിർത്തിയിൽ വലിയ തോതിൽ സൈനിക ഉപകരണങ്ങൾ, ആയുധങ്ങൾ, വെടികോപ്പുകൾ എന്നിവ ആർ.എസ്.എഫ് (Rapid Support Forces) പിടിച്ചെടുത്തു. കസാല സ്റ്റേറ്റ് കൈവശപ്പെടുത്തിയതായി ആർ.എസ്.എഫ് ശനിയാഴ്ച വ്യക്തമാക്കിയതായി സുഡാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പിടിച്ചെടുത്ത ആയുധങ്ങളിൽ ചെറുപീരങ്കികളും ആക്രമണായുധങ്ങളും ഉണ്ടായിരുന്നു.

അതിർത്തിയിലെ സുരക്ഷാ ഭീഷണിയെ മുന്നിൽ കണ്ടുള്ള സുരക്ഷാ സേനയുടെ ഈയിടെയുള്ള നടപടിയുടെ ഭാ​ഗമായാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഏതർഥത്തിലാണ് സരുക്ഷാ ഭീഷണി നേരിടുന്നതെന്ന് ആർ.എസ്.എഫ് വ്യക്തമാക്കിയിട്ടില്ല. അയൽരാജ്യമായ എത്യോപയിൽ ഫെഡറൽ സൈന്യവും വടക്കൻ ടി​ഗ്രേ മേഖലയിലെ സേനയും തമ്മിൽ മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്.

 

Related Articles