Current Date

Search
Close this search box.
Search
Close this search box.

തെല്‍അവീവില്‍ കുത്തേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു

തെല്‍അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവില്‍ കുത്തേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. തെല്‍അവീവിലെ ഇലാദ് നഗരത്തില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തല്ല. കൊല്ലപ്പെട്ടത് ഇസ്രായേലി ജൂതന്മാരാണെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രായേലികള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് ആക്രമണം നടന്നതെന്ന് ഇസ്രായേല്‍ പൊലിസ് പറഞ്ഞു. ആക്രമികള്‍ ഒരു വാഹനത്തില്‍ രക്ഷപ്പെട്ടു. പൊലിസ് റോഡുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇസ്രായേലിലെ തീവ്ര ഓര്‍ത്തഡോക്‌സ് ജൂത സമുദായാംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് ഇലാദ്.

സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഇസ്രായേല്‍ അധികൃതരുമായി ബന്ധപ്പെടുന്നതായും അമേരിക്ക അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ സൈനിക അധിനിവേശവും ജറുസലേമിലെ പുണ്യസ്ഥലത്ത് അക്രമം നടത്തിയും ഇസ്രായേല്‍ കഴിഞ്ഞ കുറേ ആഴ്ചകളായി ഫലസ്തീനില്‍ ആക്രമണം നടത്തുന്നുണ്ട്. ഇത് ഇരു വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു.

Related Articles