Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പ്: തെറ്റായ പ്രചാരണങ്ങളെ കോടതികള്‍ ഏറ്റുപിടിക്കരുത്- സോളിഡാരിറ്റി

ന്യൂനപക്ഷ വകുപ്പിന്റെ കീഴിലുള്ള സ്‌കോളര്‍ഷിപ്പിലെ അനുപാതം ഹൈകോടതി റദ്ദ് ചെയ്തുകൊണ്ട് വിധി പുറപ്പെടുവിച്ചിരിക്കുന്നു. ജനസംഖ്യാനുപാതികമായി നല്‍കണമെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിധി യാഥാര്‍ഥ്യങ്ങളെ മറികടന്നുള്ള കള്ള പ്രചാരണങ്ങളുടെ ഫലമാണ്. കോടതികളിലും ഇത്തരം പ്രചാരണങ്ങള്‍ വിജയിക്കുന്നത് ഗൗരവതരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കേരളത്തില്‍ മുസ്‌ലിംങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കേണ്ട പദ്ധതികളുടെ പഠനത്തിനായി നിയോഗിച്ച പാലൊളി കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരമാണ് 2011ല്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി പ്രത്യേക സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ന്യൂനപക്ഷ വകുപ്പിന്റെ കീഴില്‍ നടപ്പാക്കിയ ഈ പദ്ധതി മുസ്‌ലിംകളുടെ പ്രശ്‌നം പഠിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കായി മാത്രം അനുവദിച്ചതായിരുന്നു.
പിന്നീട് 2015ലാണ് ഈ പദ്ധതിയില്‍ 80:20 എന്ന അനുപാതത്തില്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി ഉള്‍പെടുത്താന്‍ തീരുമാനിച്ചത്. ഇത് യഥാര്‍ഥത്തില്‍ പദ്ധതിയുടെ ഉദ്ദേശ്യത്തെ അട്ടിമറിക്കുന്ന സര്‍ക്കാറിന്റെ തെറ്റായ നിലപാടായിരുന്നു. സര്‍ക്കാര്‍ പദ്ധതിയുടെ യഥാര്‍ഥ ഉദ്ദേശ്യം വ്യക്തമാക്കാതെ പുറപ്പെടുവിച്ച ഓര്‍ഡറാണ് ഇപ്പോള്‍ കോടതി റദ്ദ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ പ്രചാരണങ്ങളുടെ ഭാഗമായാണ് ഇത്തരം വാദങ്ങള്‍ ഉയര്‍ന്നുവന്നത്. അത്തരം പ്രചാരണങ്ങളില്‍ കോടതികള്‍ വീഴുന്നതിന് പകരം 2011ലെ യഥാര്‍ഥ ഉദ്ദേശ്യത്തോടെ സ്‌കോളര്‍ഷിപ്പ് നടപ്പാക്കാനുള്ള ഉത്തരവാണ് പുറപ്പെടുവിക്കേണ്ടതെന്നും നഹാസ് പറഞ്ഞു.

Related Articles