Current Date

Search
Close this search box.
Search
Close this search box.

മീലാദ് കാമ്പയിന്‍: വിപുലമായ പരിപാടികളുമായി എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ഈ വര്‍ഷത്തെ നബിദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികള്‍ ആവിഷ്‌കരിച്ച് എസ് കെ എസ് എസ് എഫ് സംസ്ഥാന എക്‌സിക്യുട്ടീവ്. തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂര്‍ണ്ണം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. സമസ്തയുടെ വിവിധ പോഷക ഘടകങ്ങള്‍ സംയുക്തമായി നടത്തുന്ന കാമ്പയിന് എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ ആഘോഷ പരിപാടികള്‍ക്ക് അന്തിമരൂപമായി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘തിരുസായാഹ്നം’ പരിപാടിയില്‍ സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ സംഭാഷണങ്ങള്‍, ഇസ്തിഖാമയുടെ നേതൃത്വത്തില്‍ മൗലിദ് : ചരിത്രം, ആധികാരികത എന്ന വിഷയത്തിലുള്ള ഗവേഷണ പ്രഭാഷണം, ഇബാദ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ‘ഞാനറിഞ്ഞ പ്രവാചകന്‍’ എന്ന വിഷയത്തില്‍ പ്രമുഖരുടെ വീഡിയോ പ്രഭാഷണങ്ങള്‍ തുടങ്ങിയവ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും.

സര്‍ഗലയയുടെ നേതൃത്വത്തില്‍ മൗലിദ് പാരായണം അര്‍ത്ഥ സഹിതം വീഡിയോ പ്രചാരണം, ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തില്‍ ഹുബ്ബുറസൂല്‍ – സംസ്ഥാന തല അറബിക് കവിതാ രചനാ മത്സരം തുടങ്ങിയവയും നടക്കും. കാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനങ്ങളും മീലാദ് കോണ്‍ഫറന്‍സും എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തില്‍ നടക്കും.

മേഖല തലങ്ങളില്‍ മദീന പാഷനും ശാഖാ തലങ്ങളില്‍ ത്വലബ വിംഗിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മദീനാ പാഷന്‍, മീലാദ് സന്ദേശം, ബുര്‍ദ പാരായണം, മദ്ഹ് ഗാനാലാപനം തുടങ്ങിയവ നടക്കും. സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സംസ്ഥാന തല വിംഗ് ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍, ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ക്യാമ്പില്‍ സംബന്ധിച്ചു.

 

Related Articles