Current Date

Search
Close this search box.
Search
Close this search box.

ലബനാനിലെ ഫലസ്തീന്‍ ക്യാമ്പില്‍ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

ബൈറൂത്ത്: തെക്കന്‍ ലബനാന്‍ തുറമുഖ നഗരമായ ടയറിലെ ഫലസ്തീന്‍ ക്യാമ്പിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും, നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി ക്യാമ്പിനകത്തെ ഫലസ്തീന്‍ വൃത്തങ്ങള്‍ റോയിറ്റേഴ്‌സ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ബുര്‍ജ് അശ്ശിമാലി ക്യാമ്പിലെ ഹമാസ് ആയുധ ഡിപ്പോയിലാണ് സ്‌ഫോടനം ഉണ്ടായത്. ജഡ്ജി അന്വേഷണത്തിന് സുരക്ഷാ സേനയോട് ഉത്തരവിട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ (National News Agency) റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് -19 മഹാമാരി പ്രതിരോധിക്കുന്നതിന് സൂക്ഷിച്ചുവെച്ചിരുന്ന ഓക്‌സിജന്‍ ടാങ്ക് കത്തിയതാണ് സ്‌ഫോടനമുണ്ടാകാന്‍ കാരണമെന്ന് ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഷിഹാബ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലബനാനിലെ ഫലസ്തീന്‍ ക്യാമ്പുകളില്‍ വിവിധ ഹമാസ് നേതൃത്വങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles