Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ: ഏഴു രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: ബി.ജെ.പി വക്താവ് നുപൂര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയ സംഭവത്തില്‍ ഏഴ് രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തിയെന്ന് ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി.

കേരളത്തില്‍ നിന്നുള്ള അടൂര്‍ പ്രകാശ് എം.പി ഉള്‍പ്പെടെയുള്ളവരുടെ ചോദ്യത്തിനാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മറുപടി നല്‍കിയത്. ഖത്തര്‍, പാകിസ്താന്‍, ഇറാന്‍, ഇന്തോനേഷ്യ, കുവൈത്ത്, മലേഷ്യ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളാണ് പ്രതിഷേധം അറിയിക്കാനായി ഇന്ത്യന്‍ സ്ഥാനപതികളെ വിളിപ്പിച്ചത്.

പ്രവാചക നിന്ദ പരാമര്‍ശം തീര്‍ത്തും വ്യക്തികളുടെ അഭിപ്രായം മാത്രമാണെന്നും ഇന്ത്യയുടെ നിലപാടല്ലെന്നാണ് അവരെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. നുപൂര്‍ ശര്‍മയുടെ വിവാദ പ്രസ്താവന ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിഛായക്ക് കനത്ത മങ്ങലാണ് ഏല്‍പിച്ചത്. തുടര്‍ന്ന് ശര്‍മയെ ബി.ജെ.പി താല്‍ക്കാലികമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Articles