Current Date

Search
Close this search box.
Search
Close this search box.

മുതിര്‍ന്ന യു.എ.ഇ ഉദ്യോഗസ്ഥന്‍ ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

ദോഹ: യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. നാലു വര്‍ഷത്തിനു ശേഷമാണ് ഒരു മുതിര്‍ന്ന യു.എ.ഇ ഉദ്യോഗസ്ഥന്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നത്. വ്യാഴാഴ്ച യു.എ.ഇ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയും ഖത്തര്‍ അമീറിന്റെ ഓഫീസും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

2017ല്‍ ഖത്തറിനെതിരെ നാല് അയല്‍രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ നയതന്ത്രബന്ധവും വിഛേദിച്ചിരുന്നു. നേരത്തെ സൗദിയും ഈജിപ്തും ഖത്തറിലേക്കും വീണ്ടും തങ്ങളുടെ അംബാസിഡറെ നിയമിച്ചിരുന്നു. എന്നാല്‍ യു.എ.ഇയും ബ്ഹറൈനും ഇതുവരെ അംബാസഡര്‍മാരെ നിയമിച്ചിട്ടില്ല.

സാമ്പത്തിക, വ്യാപാര മേഖലകളിലും നിക്ഷേപ പദ്ധതികളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ശൈഖ് തഹ്നൂനും ഖത്തര്‍ അമീറും ചര്‍ച്ച ചെയ്തതായി യു എ ഇ വാര്‍ത്താ ഏജന്‍സി ഡബ്ല്യു എ എം റിപ്പോര്‍ട്ട് ചെയ്തു.

Related Articles