Current Date

Search
Close this search box.
Search
Close this search box.

സെബ്രനികന്‍ മുസ്‌ലിം കൂട്ടക്കുരുതി; ഓര്‍മ ദിനത്തില്‍ ഉറ്റവര്‍ക്കൊപ്പം ബോസ്‌നിയന്‍ ജനത

സരയോവോ: സെബ്രനികന്‍ മുസ്‌ലിം കൂട്ടക്കുരുതിയുടെ 27-ാം ഓര്‍മ ദിനത്തില്‍ ഉറ്റവരെ അനുസ്മരിച്ച്‌ ബോസ്‌നിയന്‍ ജനത. 1995 ജൂലൈ 11ന് കിഴക്കന്‍ ബോസ്‌നിയയിലെ സെബ്രനികയില്‍ കുട്ടികളും പുരുഷന്മാരുമായി 8000ലേറെ ബോസ്‌നിയന്‍ മുസ്‌ലിംകളെയാണ് ററ്റ്‌കോ മ്ലാഡിചിന്റെ നേതൃത്വത്തിലുള്ള സെര്‍ബിയന്‍ സൈന്യം കൊലപ്പെടുത്തിയത്. ഇത് വംശഹത്യയായിരുന്നുവെന്ന് രാജ്യാന്തര ട്രൈബ്യൂണലുകള്‍ കണ്ടെത്തിയിരുന്നു.

1991ല്‍ യുഗോസ്ലാവ്യ ശിഥിലമായതിന് തുടര്‍ന്ന് രൂപപ്പെട്ട വംശീയ സംഘര്‍ഷങ്ങളാണ് 1992-1995 കാലത്ത് ഒരുലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയത്. ബോസ്‌നിയന്‍ മുസ്‌ലിംകള്‍, ബോസ്‌നിയന്‍ ക്രോട്ടുകള്‍ എന്നിവരെ ലക്ഷ്യമിട്ട് സെര്‍ബ് സൈന്യമാണ് വ്യാപകമായ അതിക്രമങ്ങള്‍ നടത്തിയത്.

സെബ്രനിക പട്ടണത്തിന്റെ പട്ടണം പിടിച്ച മ്ലാഡിച്ച് ജൂലൈ 11ന് ആക്രമണം അഴിച്ചുവിട്ടതോടെ ആയിരക്കണക്കിന് ബോസ്‌നിയന്‍ കുടുംബങ്ങള്‍ യു.എന്‍ നിയന്ത്രണത്തിലുള്ള ഡച്ച് താവളത്തില്‍ അഭയം തേടി. ഇവര്‍ക്ക് സുരക്ഷയൊരുക്കാതെ ഡച്ച് സേന, ബോസ്‌നിയന്‍ യുവാക്കളെയും കുട്ടികളെയും സെര്‍ബ് സേനക്ക് പിടിച്ചുകൊടുത്തു. വര്‍ഷങ്ങള്‍ക്കിപ്പുറം സേനയുടെ ക്രൂരതകള്‍ സെര്‍ബിയന്‍ ജനത ഓര്‍ത്തെടുക്കുകയാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles