Current Date

Search
Close this search box.
Search
Close this search box.

തോക്ക് പിടിക്കാന്‍ സൗദി സ്ത്രീകള്‍ പഠിക്കുന്നു; ഷൂട്ടിങ് രാജ്യത്തെ ജനപ്രിയ വിനോദമായി മാറി

റിയാദ്: രാജ്യത്തെ സ്ത്രീകള്‍ തോക്ക് ഉപയോഗിക്കാന്‍ പഠിക്കുന്നത് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് സൗദി ഭരണകൂടം സ്ത്രീകള്‍ക്ക് തോക്ക് കൈവശം വെക്കുന്നതിന് അനുമതി നല്‍കുന്ന നിയമനിര്‍മാണം നടത്തിയത്. 2017ലെ ഉത്തരവ് പ്രകാരം, സൗദി സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനും അനുമതി നല്‍കിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായാണ് ഈ പരിഷ്‌കാരങ്ങള്‍. സൗദി സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും പരിഷ്‌കരണം കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് ‘വിഷന്‍ 2030’.

കോവിഡ് -19 മഹാമാരി കാലത്തെ ലോക്ഡൗണിനിടയില്‍, സൗദിയില്‍ ഷൂട്ടിങ് ജനപ്രിയ വിനോദമായി മാറി; മുമ്പ് പല സൗദി സ്ത്രീകള്‍ ഷൂട്ടിങ് നടത്തിയിരുന്നെങ്കിലും -സന്‍ജര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ചെറുപ്പത്തില്‍ എന്നെ തോക്ക് ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചത് എന്റെ ഉപ്പയാണ്. പിന്നീട് ഞാന്‍ സൗദി ആര്‍ച്ചറി ഫെഡറേഷനില്‍ ചേര്‍ന്നു -സൗദിയിലെ ഷൂട്ടിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ റീമ അല്‍അത്വാവി പറഞ്ഞു.

ഈ അവസരത്തിന് സൗദി ഭരണകൂടത്തോടും ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിങ് ക്ലബിനോടും നന്ദി പറഞ്ഞേ മതിയാകൂ. ഇപ്പോള്‍ എല്ലാവര്‍ക്കും നിയമപരമായി മറ്റുരാജ്യങ്ങളെക്കാള്‍ എളുപ്പത്തില്‍ തോക്ക് കൈവശം വെക്കാന്‍ കഴിയുന്നുവെന്ന് റീമ കൂട്ടിച്ചേര്‍ത്തു.

പുതിയൊരു ശീലം കൊണ്ടുവരികയെന്നതല്ല സൗദി ഭരണകൂടത്തിന്റെ ഉദ്ദേശം. വൈവിധ്യങ്ങള്‍ നിറഞ്ഞ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ഉറപ്പുവരുത്തുകയെന്നതാണെന്ന് സന്‍ജറിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles