Current Date

Search
Close this search box.
Search
Close this search box.

എണ്ണയില്‍ നിന്ന് മാറി പുതിയ എയര്‍ലൈന്‍സില്‍ നോട്ടമിട്ട് സൗദി

റിയാദ്: രാജ്യത്തെ പ്രധാനവരുമാന മാര്‍ഗ്ഗമായ എണ്ണ ഉത്പാദനത്തില്‍ നിന്നും വഴിമാറി മറ്റൊരു വരുമാന സ്രോതസ്സ് കൂടി കണ്ടെത്താന്‍ സൗദി ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി സൗദി പുതിയ എയര്‍ലൈന്‍ കമ്പനി തുടങ്ങുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. സൗദിക്ക് നിലവില്‍ സൗദി എയര്‍ലൈന്‍സ് എന്ന പേരില്‍ വിമാന സര്‍വീസ് ഉണ്ട്. രണ്ടാമത്തെ ദേശീയ എയര്‍ലൈന്‍ കമ്പനി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ചൊവ്വാഴ്ച ബിന്‍ സല്‍മാന്‍ അറിയിച്ചത്.

സൗദിയെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി രാജ്യത്തങ്ങോളമിങ്ങോളം തുറമുഖങ്ങള്‍, റെയില്‍, റോഡ് ശൃംഖല എന്നിവ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

മറ്റൊരു വിമാന കമ്പനി സൃഷ്ടിക്കുന്നത് വിമാന ഗതാഗതത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയെ ആഗോളതലത്തില്‍ അഞ്ചാം റാങ്കിലേക്ക് നയിക്കുമെന്നും സൗദി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പുതിയ വിമാന കമ്പനി എപ്പോള്‍, എങ്ങനെ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. ഭൂമിശാസ്ത്രപരമായി ഗള്‍ഫിലെ ഏറ്റവും വലിയ രാജ്യമായ സൗദിയെ 2030ഓടു കൂടി എണ്ണ ഇതര വരുമാനമുള്ള രാഷ്ട്രമാക്കി മാറ്റാനും ഏറ്റവും വലിയ അറബ് സമ്പദ്വ്യവസ്ഥയാക്കി മാറ്റാനും ലക്ഷ്യമിട്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതിനകം തന്നെ നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.\\

Related Articles