Current Date

Search
Close this search box.
Search
Close this search box.

ശത്രുക്കളെ കൊല്ലുന്നതിനെക്കുറിച്ച് സൗദി 2017ല്‍ ചര്‍ച്ച ചെയ്തിരുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ശത്രുക്കളെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് സൗദി 2017ല്‍ ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുത്ത ബന്ധമുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനും ഇറാനില്‍ നിന്നുള്ള സൗദിയുടെ ശത്രുക്കളെ കൊലപ്പെടുത്താനുമാണ് 2017ല്‍ സൗദി ചര്‍ച്ച നടത്തിയത്. ഇതിനായി പ്രമുഖ വ്യവസായിയുമായി ചര്‍ച്ച നടത്തിയതെന്നും ന്യൂയോര്‍ക് ടൈംസ് പറയുന്നു.

അതേസമയം, ഖഷോഗിക്ക് നീതി ലഭ്യമാക്കണമെന്നും അന്വേഷണവുമായി സൗദി സഹകരിക്കണമെന്നും യു.കെ വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ട് പറഞ്ഞു. സൗദി സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Related Articles