Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ഖത്തറിനെ അഭിനന്ദിച്ച് വീണ്ടും സൗദി

റിയാദ്: 2022ലെ ഫിഫ ലോകകപ്പ് ലോകത്തിന്റെയൊന്നാകെ ശ്രദ്ധ പിടിച്ചുപറ്റി വിജയകരമായി നടത്തിയതിന് ഖത്തറിനെ പ്രശംസിച്ച് സൗദി. ലോകകപ്പിന് മനോഹരമായി ആതിഥേയത്വം വഹിച്ചതിന് ഖത്തറിനെയും അമീറിനെയും അഭിനന്ദിക്കുന്നതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പറഞ്ഞു.

കഴിഞ്ഞ ദിവസം റിയാദില്‍ വെച്ച് നടന്ന ഗള്‍ഫ് രാജ്യങ്ങളുടെ ജി.സി.സി ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഖത്തറിനെ പ്രശംസിച്ചത്. നേരത്തെ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സൗദി കിരീടാവകാശി അന്നു ഖത്തറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ചായിരുന്നു ഉച്ചകോടി നടന്നത്. ഉച്ചകോടിയില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് ഖത്തര്‍ അമീറും പങ്കെടുത്തിരുന്നു.

സംയുക്ത ഗള്‍ഫ് നടപടി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകന്റെ കാഴ്ചപ്പാട് 2015 ലെ 36-ാമത് സെഷന്‍ കൗണ്‍സില്‍ അംഗീകരിച്ചതായും ബിന്‍ സല്‍മാന്‍ പറഞ്ഞു.

Related Articles