Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുമായി ഇടപാട് നടത്തരുതെന്ന് വ്യാപാരികളോട് സൗദി സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്

റിയാദ്: തുര്‍ക്കിയുമായി ബന്ധമുള്ള കമ്പനികളുമായി വ്യാപാര ഇടപാട് നടത്തരുതെന്ന് സൗദിയിലെ പ്രാദേശിക കച്ചവടക്കാരോട് അധികൃതര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. തുര്‍ക്കി അധികൃതരെ ഉദ്ധരിച്ച് മിഡിലീസ്റ്റ് ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രാദേശികമായി തുര്‍ക്കിയോടുള്ള വിയോജിപ്പുകളെത്തുടര്‍ന്ന് തുര്‍ക്കിക്കെതിരെ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താന്‍ സൗദി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായി തുര്‍ക്കിയില്‍ നിന്നുള്ള പച്ചക്കറികളും ഫ്രൂട്‌സുകളും സൗദി അതിര്‍ത്തിയില്‍ തടഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ വാണിജ്യ വകുപ്പ് മന്ത്രിയ സൗദിയിലെ വാണിജ്യമന്ത്രിയോട് ടെലിഫോണില്‍ സംസാരിച്ചിട്ടുണ്ട്. തുര്‍ക്കി കമ്പനികളുമായി വാണിജ്യ ഇടപാട് നടത്തുന്ന സൗദിയിലെ കച്ചവടക്കാര്‍ക്ക് പിഴ ഏര്‍പ്പെടുത്തുമെന്ന് സൗദി അധികൃതര്‍ പറഞ്ഞതായി നേരത്തെ തുര്‍ക്കി മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles