Current Date

Search
Close this search box.
Search
Close this search box.

ജയിലിലടക്കപ്പെട്ട രണ്ടു പേരെ സൗദി വിട്ടയച്ചു

റിയാദ്: ഭീകരവാദവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ജയിലിലടക്കപ്പെട്ട രണ്ടു സൗദി-അമേരിക്കക്കാരെ സൗദി വിട്ടയച്ചു. 300ലധികം ദിവസത്തെ തടവിന് ശേഷമാണ് വിട്ടയക്കുന്നത്. പ്രമുഖ വനിത മനുഷ്യാവകാശ പ്രവര്‍ത്തകയുടെ മകന്‍ സലാഹ് അല്‍ ഹൈദറും, എഴുത്തുകാരനും ഡോക്ടറുമായ ബദര്‍ അല്‍ ഇബ്‌റാഹീമും വിചാരണ ബാക്കനില്‍ക്കെ വ്യാഴാഴ്ച മോചിപ്പിക്കപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വൈകിയാണെങ്കിലും ഇത് സ്വാഗതാര്‍ഹമാണ്. ബദര്‍ അല്‍ ഇബ്‌റാഹീമും സലാഹ് അല്‍ ഹൈദറും ഒരിക്കലും ജയിലിലടക്കപ്പെടാന്‍ പാടില്ലായിരുന്നു. അവരുടെ മോചനം താല്‍ക്കാലിക അടിസ്ഥാനത്തിലാകരുത് -ഫ്രീഡം ഇനിഷ്യേറ്റീവിന്റെ ബയ്‌സാനി അല്‍ ഹൈദരി പ്രസ്താവനയില്‍ വ്യക്തമാക്കി.

2019 ഏപ്രിലിലാണ് ഭീകരവാദ ബന്ധം ആരോപിച്ച് രണ്ടു പേരും അറസ്റ്റുചെയ്യപ്പെടുന്നത്. അവരുടെ അടുത്ത കേസ് സൗദി പ്രത്യേക ക്രിമിനല്‍ കോടതി മാര്‍ച്ച് എട്ടിന് പരിഗണിക്കും.

Related Articles