Current Date

Search
Close this search box.
Search
Close this search box.

റഫയില്‍ കാത്തുകെട്ടികിടക്കുന്നത് നൂറുകണക്കിന് ട്രക്കുകള്‍- സാറ്റലൈറ്റ് ചിത്രം പുറത്ത്

റഫ: ഗസ്സ കൊടുംപട്ടിണിയിലേക്ക് നീങ്ങുമ്പോള്‍ ഭക്ഷ്യ വിഭങ്ങളടക്കമുള്ള നൂറുകണക്കിന് ട്രക്കുകളാണ് റഫ അതിര്‍ത്തിക്കപ്പുറത്ത് കാത്തുകെട്ടികിടക്കുന്നത്. ഗസ്സയിലേക്ക് പ്രവേശിക്കാനുള്ള അനുമതിയും കാത്ത് നില്‍ക്കുന്ന ട്രക്കുകളുടെ നീണ്ട ക്യൂ കാണിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തുര്‍ക്കി മാധ്യമമായ ടി.ആര്‍.ടി വേള്‍ഡാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം മാക്‌സര്‍ ടെക്‌നോളജീസ് ആണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.

നൂറുകണക്കിന് ലോറികളാണ് ഗസ്സയിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ റഫ അതിര്‍ത്തി ക്രോസിംഗില്‍ ക്യൂ നില്‍ക്കുന്നതെന്ന് സാറ്റലൈറ്റ് ചിത്രത്തില്‍ വ്യക്തമായി കാണാം. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ഗസ്സയിലേക്ക് പ്രതിദിനം ശരാശരി 57 ട്രക്കുകള്‍ മാത്രമാണ് സഹായവുമായെത്തിയത്. ഫെബ്രുവരി 17 ന് നാല് ട്രക്കുകള്‍ക്ക് മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഒക്ടോബര്‍ ഏഴിലെ യുദ്ധത്തിന് മുമ്പ് പ്രതിദിനം ശരാശരി 500ഉം കഴിഞ്ഞ മാസം 200ഉം ആയിരുന്നു ഇത്.

ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു അതിര്‍ത്തി ക്രോസിങ്ങായ കരിം അബു സലേമിലൂടെ സഹായം എത്തിക്കാനും ഇസ്രായേല്‍ അനുവദിക്കുന്നില്ല. ഇതിലൂടെ വരുന്ന ട്രക്കുകളും ഇസ്രായേല്‍ തടയുകയാണ്. ഗസ്സയിലേക്ക് അടിയന്തരമായി ഭക്ഷണവും വൈദ്യസഹായവും എത്തിക്കണമെന്ന് വിവിധ യു.എന്‍ ഏജന്‍സികളുടെയും മാനുഷിക സംഘടനകളുടെയും നേതാക്കള്‍ ഇസ്രായേലിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും യാതൊരു ഫലവുമില്ല. ഗസ്സ സിറ്റിയിലും റഫയിലുമുള്ള സാധാരണക്കാര്‍ ‘അങ്ങേയറ്റം അപകടത്തിലാണെന്നും’ ‘കടുത്ത പട്ടിണി നേരിടുകയാണ്’ എന്നും ഏജന്‍സികള്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Related Articles