Current Date

Search
Close this search box.
Search
Close this search box.

പലിശ രഹിത മൈക്രോ ഫിനാൻസ്  സംവിധാനം  വ്യാപകമാക്കണം: മന്ത്രി അഡ്വ. ആന്റണി രാജു

തിരുവനന്തപുരം : പലിശ രഹിത മൈക്രോ ഫിനാൻസ് രംഗത്ത് സംഗമം അയൽക്കൂട്ടായ്മ നടത്തിയ വിപ്ലവം ധനകാര്യ സ്ഥാപനങ്ങൾക്കുമേൽ സമ്മർദ്ദ ശക്തിയായി മാറുമെന്ന് ഗതാഗത മന്ത്രി അഡ്വ.ആന്റണി രാജു അഭിപ്രായപ്പെട്ടു.
സംഗമം പലിശ രഹിത അയൽ കൂട്ടായ്മ ദശവാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നേടി 75 വർഷം കഴിഞ്ഞിട്ടും സമത്വം എന്ന ആശയം പ്രാവർത്തികമാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത സംവിധാനമാണ് പലിശ.   ലെൻസ് വച്ച് നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന വ്യവസ്ഥകൾ നിശ്ചയിച്ചാണ് ഇന്ന് ബാങ്കുകൾ വായ്പ നൽകുന്നത്. സാധാരണക്കാരനെ പരിഗണിക്കാൻ ഇന്നത്തെ ബാങ്കുകൾ തയ്യാറാകുന്നില്ല.  വായ്പയുടെ  പലിശ  അടവ് ഏറെ പ്രതികൂലമായി  ബാധിച്ച  സ്ഥാപനമാണ് കെ.എസ്.ആർ.സി.യെന്നും അദ്ദേഹം പറഞ്ഞു. സംഗമം കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ മറ്റ് സാമൂഹിക സംഘടനകൾക്ക്  പ്രചോദനമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ഇൻഫാഖ് സസ്റ്റൈ നബിൾ ഡവലെപ്‌മന്റ് സൊസൈറ്റി ചെയർമാൻ ഡോ.മുഹമ്മദ് പാലത്ത് അധ്യക്ഷത വഹിച്ചു. സംഗമം അയൽക്കൂട്ടായ്മകളുടെ പ്രവർത്തനം വ്യാപകമായ പ്രദേശങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരെ പുറത്താക്കാൻ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേവല ദാനത്തേക്കാൾ മഹത്തരമാണ് പലിശ രഹിതമായി വായ്പ നൽകാനുള്ള സംവിധാനങ്ങളുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
പ്രയാസമനുഭവിക്കുന്നവർക്ക് വായ്പ നൽകുന്നതിനായി പലിശ വാങ്ങാതെ തങ്ങളുടെ നിക്ഷേപം ഉപയോഗിക്കാൻ വിട്ടു നൽകുന്നത് മഹത്തായ മാതൃകയാണെന്ന് ചടങ്ങിൽ ആശംസയർപ്പിച്ച അഡ്വ.എം.വിൻസെന്റ് എം എൽ എ. പറഞ്ഞു.  പലിശ രഹിത വായ്പാ സംവിധാനങ്ങൾ വിജയകരമായി നടത്താൻ സ്ത്രീകളുടെ മുൻകൈയിലുള്ള പ്രാദേശിക അയൽക്കൂട്ടങ്ങൾക്ക് കഴിഞ്ഞത് മഹത്തായ മാതൃകയാണെന്നും ഈ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ  സർക്കാർ മുന്നോട്ടു വരണമെന്നും
വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ് ആവശ്യപ്പെട്ടു.
ഇൻഫാഖിന് കീഴിൽ10 വർഷം പ്രവർത്തനം പൂർത്തിയാക്കിയ 23 പ്രാദേശിക എൻ ജി ഒ കളെ വേദിയിൽ ആദരിച്ചു.  പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, യുവസംരംഭക ഹർഷ പുതുശ്ശേരി, ജമാഅത്തെ ഇസ്‌ലാമി മേഖലാ പ്രസിഡന്റ് പി പി.അബ്ദുറഹ്മാൻ പെരിങ്ങാടി, ജില്ല സെക്രട്ടറി നസീർ നേമം, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഡോ. നസീമാബീവി എന്നിവർ ആശംസകൾ നേർന്നു. ഇൻഫാഖ് ജനറൽ സെക്രട്ടറി സി.പി. ഹബീബുറഹ്മാൻ സമാപന പ്രസംഗം നടത്തി. ഇൻഫാഖ് വൈസ് ചെയർമാൻ ടി.കെ. ഹുസൈൻ സ്വാഗതവും പ്രോഗ്രാം കൺവീനർ നസീർ ഖാൻ നന്ദിയും പറഞ്ഞു.

Related Articles