Current Date

Search
Close this search box.
Search
Close this search box.

സമസ്ത ഉപാധ്യക്ഷന്‍ അലിക്കുഞ്ഞി മുസ്‌ലിയാര്‍ അന്തരിച്ചു

കുമ്പള: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ഷിറിയ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ അന്തരിച്ചു. ശനിയാഴ്ച രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസിയുമായിരുന്നു അലിക്കുഞ്ഞി മുസ്‌ലിയാര്‍.

1935 മാര്‍ച്ച് നാലിന് കാസര്‍കോഡ് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു അലികുഞ്ഞ് ഉസ്താദിന്റെ ജനനം. പിതാവ്: അബ്ദുറഹ്മാന്‍ ഹാജി. മാതാവ്: മര്‍യം. പരമ്പരാഗത മുക്രി കുടുംബമാണ് ഉസ്താദിന്റെ പിതൃകുടുംബം. സഹോദരങ്ങള്‍: കുഞ്ഞിപ്പ ഹാജി, അന്തിഞ്ഞി ഹാജി, ബീരാന്‍ ഹാജി, മുഹമ്മദ് അബൂബക്കര്‍ ഹാജി, മൂസ, ആയിശ, ഹവ്വാമ, അബ്ദുല്ല. ഭാര്യ: മര്‍യം ഹജ്ജുമ്മ. മക്കള്‍: അബ്ദുറഹ്മാന്‍ നിസാമി, അബൂബക്കര്‍ എം, ത്വയ്യിബ്, ഹാഫിള് അന്‍വര്‍ അലി സഖാഫി, ആയിശ, സൈനബ, കുബ്‌റ, റാബിഅ. ഖബറടക്കം ശനിയാഴ്ച നാല് മണിക്ക് ഷിറിയയില്‍ നടക്കും.

Related Articles