Current Date

Search
Close this search box.
Search
Close this search box.

സമസ്ത മദ്‌റസ അധ്യയന വര്‍ഷാരംഭം ജൂണ്‍ രണ്ടിന്

ചേളാരി: മദ്രസ അദ്ധ്യായന വര്‍ഷം ജൂണ്‍ 2 ന് (ശവ്വാല്‍ 21)ആരംഭിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി ഓണ്‍ലൈന്‍ യോഗം തീരുമാനിച്ചു. കോവിഡ് -19 വ്യാപന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ കാരണമാണ് സാധാരണ ശവ്വാല്‍ 9ന് ആരംഭിക്കേണ്ട മദ്രസ്സ അധ്യായന വര്‍ഷാരംഭം ഈ വര്‍ഷം ശവ്വാല്‍ 21ലേക്ക് മാറ്റിയത്.

മദ്രസ്സകള്‍ ഓഫ്ലൈന്‍ ആയി പ്രവര്‍ത്തിക്കുന്നത് വരെ ഓണ്‍ലൈന്‍ പഠനം തുടരാനും യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ പഠനത്തില്‍ പൂര്‍ണമായും മുഅല്ലിംകളുടെ ഇടപെടല്‍ ഉറപ്പാക്കും. വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ചാനല്‍ വഴി മുഫത്തിശുമാര്‍ മുഖേന റെയ്ഞ്ചു സെക്രട്ടറിമാരിലൂടെ മദ്രസ്സ മുഅല്ലിംകള്‍ക്ക് ലിങ്ക് കൈമാറും. ക്ലാസ്സ് മുഅല്ലിംകള്‍ പ്രത്യേകം വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പഠനം കൂടുതല്‍ കാര്യക്ഷമമാക്കും.

ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. പുതിയ അധ്യായന വര്‍ഷത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്രസ്സ കമ്മിറ്റി ഭാരവാഹികളോടും മുഅല്ലിംകളോടും യോഗം അഭ്യര്‍ത്ഥിച്ചു.
ഫലസ്തീന്‍ ജനതക്കു നേരെ ഇസ്രയേല്‍ ഭരണകൂടം നടത്തുന്ന ക്രൂരവും പൈശാചികവുമായ അക്രമത്തില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു.

പ്രസിഡന്റ് പി. കെ. പി അബ്ദുസ്സലാം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു.

Related Articles