Current Date

Search
Close this search box.
Search
Close this search box.

തെല്‍ അവീവിനെ അധിനിവിഷ്ട ഫലസ്തീന്‍ എന്നു പരാമര്‍ശിച്ച് ഐറിഷ് എയര്‍ലൈന്‍

വാഷിങ്ടണ്‍: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിനെ ‘അധിനിവിഷ്ട ഫലസ്തീന്‍’ എന്നു പരാമര്‍ശിച്ച് ഐറിഷ് എയര്‍ലൈനായ ‘റയാന്‍ എയര്‍’. എന്നാല്‍ സംഭവം വിവാദമായതോടെ എയര്‍ലൈന്‍ മാപ്പ് പറയുകയും ചെയ്തു. എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം കൊടുക്കുന്നതിനിടെയാണ് എയര്‍ലൈന്‍ ജീവനക്കാരി തെല്‍ അവീവിനെ ‘അധിനിവിഷ്ട ഫലസ്തീന്‍’ എന്നു വിശേഷിപ്പിച്ചത്. ബൊലോഗ്നയില്‍ നിന്നും തെല്‍ അവീവിലേക്കായിരുന്നു സര്‍വാസ്.

‘വിമാനം അധിനിവേശ ഫലസ്തീനിലെ തെല്‍ അവീവില്‍ ഇറങ്ങാന്‍ പോകുകയാണ്. അതിനാല്‍ എല്ലാ യാത്രക്കാരോടും അവരവരുടെ സീറ്റുകളിലേക്ക് മടങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നാണ് ജീവനക്കാരി നിര്‍ദേശം നല്‍കിയത്. ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും നടത്തിയ അറിയിപ്പിന് പിന്നാലെ വിമാനത്തിലെ നിരവധി യാത്രക്കാര്‍ എയര്‍ലൈന്‍സിനെതിരെ പരാതിയുമായി രംഗത്തുവരികയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാപ്പ് പറച്ചില്‍.

‘ഒരു ജൂനിയര്‍ ക്രൂ അംഗം വിമാനത്തിന്റെ ലാന്‍ഡിങ് സംബന്ധിച്ച് ഒരു പതിവ് അറിയിപ്പ് നല്‍കിയെന്നും എന്നാല്‍ ‘തെല്‍ അവീവ്’ എന്നതിന് പകരം ‘ഫലസ്തീന്‍’ എന്ന് ‘തെറ്റിദ്ധരിച്ച്’ പറഞ്ഞതാണെന്നും റയാന്‍ എയര്‍ലൈന്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ‘ഇത് ഒരു പ്രത്യേക ഉദ്ദേശവുമില്ലാത്തതും ഒരു നിര്‍ദേശകരമായ തെറ്റായിരുന്നെന്നും ഉടന്‍ തന്നെ അത് തിരുത്തുകയും വിമാനത്തിലെ മുതിര്‍ന്ന ക്രൂ അംഗം ക്ഷമാപണം നടത്തുകയും ചെയ്തതായും,” അവര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

വിമാനത്തില്‍ വെച്ച് തന്നെ ക്യാബിന്‍ ക്രൂ മാപ്പ് പറഞ്ഞു, എന്നാല്‍ യാത്രക്കാരുടെ ‘അധിക്ഷേപം തുടര്‍ന്നുവെന്നും’, റയാന്‍ എയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് എഡി വില്‍സണ്‍ പറഞ്ഞു. തുടര്‍ന്ന്, വിമാനം ലാന്‍ഡ് ചെയ്്തപ്പോള്‍ പോലീസിനെ വിളിക്കേണ്ടി വന്നുവെന്നും റയാന്‍ എയറിന്റെ ഒരു പ്രധാന പങ്കാളിയാണ് ഇസ്രായേലെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ ഒഴികെയുള്ള മറ്റേതെങ്കിലും രാജ്യത്താണെന്ന് തെല്‍ അവീവെന്ന് പരാമര്‍ശിക്കുന്നത് ഞങ്ങളുടെ നയമോ ശീലമോ അല്ല. ഇത്തരമൊരു പിഴവ് ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ക്രൂ അംഗവുമായി സംസാരിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

 

Related Articles