Current Date

Search
Close this search box.
Search
Close this search box.

ശീഈ നേതാവിന്റെ പിന്മാറ്റം; ഇറാഖ് രാഷ്ട്രീയം കലുഷിതമാകുന്നു

ബഗ്ദാദ്: രാജ്യത്ത് തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി ശീഈ നേതാവ് മുഖ്തദ അസ്സ്വദറിന്റെ രാഷ്ട്രീയ പിന്മാറ്റം. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന ശീഈ നേതാവിന്റെ തിങ്കളാഴ്ചയിലെ പ്രഖ്യാപനം രാജ്യത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സംഘര്‍ഷത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും പത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനത്ത് അക്രമാസക്ത സ്ഥിതി തുടരുകയും പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറുകയും ചെയ്തതിനെ തുടര്‍ന്ന് ഇറാഖ് സൈന്യം തിങ്കളാഴ്ച രാജ്യവ്യാപകമായ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് സമാധാനം അവലംബിക്കാനും ചര്‍ച്ചകള്‍ തുടരാനും യു.എന്നും വിവിധ രാഷ്ട്രങ്ങളും ആവശ്യപ്പെട്ടിട്ടും അക്രമം തുടരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാഖിലെ പ്രതിഷേധങ്ങളെ ആശങ്കയോടെയാണ് നോക്കികാണുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വദറിസ്റ്റുകള്‍ക്ക് നേടാനായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സ്വദറിസ്റ്റുകള്‍ പാര്‍ലമെന്റിന് പുറത്ത് കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles