കോഴിക്കോട്: റമദാന് ഒന്ന് ഏപ്രില്‍ 24ന് വെള്ളിയാഴ്ചയാണെന്ന് കേരള ഹിലാല്‍ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. ഏപ്രില്‍ 22 ബുധന്‍ (ശഅ്ബാന്‍ 29)ന് സൂര്യന് അസ്തമിക്കുന്നതിന് 27 മിനിട്ട് മുന്‍പ് ചന്ദ്രന് അസ്തമിക്കുന്നതിനാല് ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ഏപ്രില്‍ 24ന് വെള്ളിയാഴ്ച റമദാന് ഒന്ന് ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന് എം മുഹമ്മദ് മദനി അറിയിച്ചു.