Current Date

Search
Close this search box.
Search
Close this search box.

ചാനലുകള്‍ക്കുള്ള നിരോധനം സൗദി പിന്‍വലിക്കുമെന്ന് ബി ഇന്‍

ദോഹ: തങ്ങളുടെ ചാനല്‍ ശൃംഖലകള്‍ക്കെതിരെ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്ന് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി ഇന്‍ സ്‌പോര്‍ട്‌സ് ചാനല്‍ അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി പശ്ചിമേഷ്യയിലെ തന്നെ പ്രമുഖ ദൃശ്യ ശൃംഖലയായ ബി ഇന്നിന് സൗദിയില്‍ പ്രവര്‍ത്തിക്കാന്‍ വിലക്കുണ്ടായിരുന്നു.

2017ല്‍ ഖത്തറിനെതിരെ സൗദിയടക്കമുള്ള അയല്‍രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ബി ഇന്നിന് സൗദിയില്‍ സംപ്രേക്ഷണത്തിന് വിലക്കേര്‍പ്പെടുത്തിയത്. പശ്ചിമേഷ്യയിലുടനീളം പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സംപ്രേക്ഷണം ചെയ്യാറുള്ളത് ബി ഇന്നാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചാനല്‍ സൗദിയില്‍ ലഭ്യമല്ലായിരുന്നു. ചാനലിന്റെ ലൈസന്‍സ് സൗദി സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ഖത്തറിനെതിരെയുള്ള ഉപരോധം സൗദി പിന്‍വലിക്കുകയും ബന്ധം പഴയപടിയാക്കുകയും ചെയ്തിരുന്നു.

‘സൗദി അറേബ്യയുടെ നാലര വര്‍ഷത്തെ നിയമവിരുദ്ധമായ ബീ ഇന്‍ സ്‌പോര്‍ട്‌സ് നിരോധനം ഉടന്‍ പിന്‍വലിക്കാന്‍ പോവുകയാണെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്,’ ബി ഇന്‍ പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ പറഞ്ഞു. ഞങ്ങളുടെ 1 ബില്യണ്‍ ഡോളറിന്റെ മധ്യസ്ഥം ഉള്‍പ്പെടെയുള്ള നിയമപരമായ കേസുകള്‍ തീര്‍പ്പാക്കാന്‍ സൗദി ഞങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles