Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായവുമായി ഖത്തര്‍

ദോഹ: ഗസ്സ മുനമ്പിലെ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി ഖത്തര്‍. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഗസ്സ പുനരുദ്ധാരണ കമ്മിറ്റിയാണ് വെള്ളിയാഴ്ച ഒരു ലക്ഷം പേര്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തറിന്റെ വികസന ഫണ്ടുമായി സഹകരിത്താണ് ഗസ്സയിലെ കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്യുന്നതെന്ന് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഇമാദി പറഞ്ഞു. ഗസ്സ മുനമ്പിലെ വിവിധ ഗവര്‍ണറേറ്റുകളിലെ പോസ്റ്റ് ഓഫിസുകള്‍ വഴിയാണ് സഹായം നല്‍കുന്നത്. 100 ഡോളര്‍ ആണ് ഒരു കുടുംബത്തിന് നല്‍കുന്നത്. ഇത്തരത്തില്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കും. നേരത്തെയും ഖത്തര്‍ ഗസ്സ മുനമ്പിലേക്ക് വിവിധ സഹായ പദ്ധതികള്‍ നല്‍കാറുണ്ട്.

Related Articles