Current Date

Search
Close this search box.
Search
Close this search box.

പാകിസ്ഥാനില്‍ ഖത്തര്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ദോഹ: പാകിസ്ഥാനിലെ വിവിധ വാണിജ്യ, നിക്ഷേപ മേഖലകള്‍ക്കായി മൂന്ന് ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ലക്ഷ്യമിടുന്നതായി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ) അറിയിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ ദോഹ സന്ദര്‍ശനത്തിനിടെയാണ് ഖത്തറിന്റെ ബുധനാഴ്ചത്തെ പ്രഖ്യാപനം. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്താന്‍ നേരിടുന്നതെന്ന് ഖത്തറിലെ അമീരി ദിവാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ചൊവ്വാഴ്ച ക്യു.ഐ.എയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ഷരീഫ് ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മുഖേനയുള്ള വ്യാപാര വിനിമയം വര്‍ധിപ്പിച്ചും നിക്ഷേപം പ്രോത്സാഹിപ്പിച്ചും സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യവും തന്ത്രപരവുമായ ബന്ധത്തിന്റെ പ്രാധാന്യവും അദ്ദേഹം കൂടിക്കാഴ്ചയില്‍ ഊന്നിപ്പറഞ്ഞു.

ഖത്തര്‍ സര്‍ക്കാര്‍ പാകിസ്ഥാനില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായി യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന പാകിസ്ഥാന്‍ മന്ത്രി അല്‍ ജസീറയോട് പ്രതികരിച്ചിട്ടുണ്ട്.

Related Articles