Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ അതിഥി ടീമായി ഖത്തര്‍

ദോഹ: യൂറോപ്യന്‍ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യത മത്സരത്തില്‍ അതിഥി ടീമായി ഖത്തര്‍ പങ്കെടുക്കും. 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാലാണ് ഖത്തറിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയത്. ഗ്രൂപ്പ് എയിലാകും ഖത്തര്‍ ഭാഗമാവുകയെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (യുവേഫ) അറിയിച്ചു.

ഗ്രൂപ്പ് എയിലെ ഖത്തറിനെ ഒരു ഷാഡോ ടീമായാണ് ഉള്‍പ്പെടുത്തിയതെന്നും മത്സരദിവസങ്ങളില്‍ മറ്റു ടീമുകളുടെ തീയതിക്കനുസരിച്ച് ഖത്തര്‍ അവരുമായി സൗഹൃദ മത്സരം നടത്തുമെന്നും യുവേഫയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന് പുറമെ ഗ്രൂപ്പ് എ യില്‍ അഞ്ച് ടീമുകളാണുള്ളത്.

പോര്‍ച്ചുഗല്‍, സെര്‍ബിയ, അസര്‍ബൈജാന്‍, ലക്‌സംബര്‍ഗ്, ഐയര്‍ലാന്റ് എന്നിവരാണ് ഗ്രൂപ്പ് എ യിലുള്ളത്. ഖത്തറിന്റെ മത്സരങ്ങള്‍ യോഗ്യതാ മത്സരമായി ഒരു തരത്തിലും കണക്കാക്കില്ല, എല്ലാം സൗഹൃദ മത്സരങ്ങളായാണ് കണക്കാക്കുക. ആതിഥേയര്‍ എന്ന നിലയില്‍ 2022 ലോകകപ്പിലേക്ക് ഖത്തര്‍ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. അതിനാല്‍ തന്നെ ഖത്തറിന് ലോകകപ്പിനെ നേരിടാന്‍ ഇത്തരം സൗഹൃദമത്സരങ്ങള്‍ മാത്രമാണ് ആശ്രയം.

Related Articles