Current Date

Search
Close this search box.
Search
Close this search box.

ഗസ്സ: ഒരു മില്യണ്‍ ഡോളറിന്റ സഹായവുമായി ഖത്തര്‍

ദോഹ: ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീന് സഹായഹസ്തവുമായി ഖത്തര്‍. ഒരു മില്യണ്‍ ഡോളറിന്റെ അടിയന്തര സഹായമാണ് തിങ്കളാഴ്ച ഖത്തര്‍ പ്രഖ്യാപിച്ചത്.

ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ റെഡ് ക്രസന്റ് വഴിയാണ് സഹായം വിതരണം ചെയ്യുക. ഇസ്രായേല്‍ ആക്രമണങ്ങളില്‍ പരുക്കേറ്റവര്‍ക്കുള്ള ചികിത്സ സഹായം, ഫസ്റ്റ് എയ്ഡ്, രക്ഷാപ്രവര്‍ത്തനം, മരുന്നുകള്‍, ആംബുലന്‍സ്, ഭക്ഷ്യവസ്തുക്കള്‍, തകര്‍ന്ന വീടുകള്‍ നന്നാക്കല്‍ തുടങ്ങിയവക്കാണ് ഈ ഫണ്ടുകള്‍ ഉപയോഗിക്കുകയെന്നും റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.

സഹായം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഖത്തര്‍ റെഡ് ക്രസന്റ് ടീം ഗസ്സയില്‍ സന്ദര്‍ശനം നടത്തി. കൂടുതല്‍ സഹായങ്ങള്‍ പിന്നാലെ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles