Current Date

Search
Close this search box.
Search
Close this search box.

‘മിഡില്‍ ഈസ്റ്റിലെ ചെറിയൊരു രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തവരുണ്ട്’

ദോഹ: മിഡില്‍ ഈസ്റ്റിലെ ചെറിയൊരു രാഷ്ട്രം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തവരുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ ഥാനി. രാജ്യം മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനെ വിമര്‍ശിക്കുന്നവരെ ‘അഹങ്കാരികളെ’ന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ആല്‍ ഥാനി വിശേഷിപ്പിച്ചു. ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ മത്സരത്തെ കുറിച്ച് മോശമായ മീഡിയ കവറേജ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത് -ബ്രിട്ടീഷ് ചാനലായ ‘സ്‌കൈ ന്യൂസി’ന് നല്‍കിയ അഭിമുഖത്തില്‍ ആല്‍ ഥാനി പറഞ്ഞു.

ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മാണത്തില്‍ മരിച്ച തൊഴിലാളികള്‍ക്ക് അനുവദിച്ച പ്രത്യേക നഷ്ടപരിഹാര ധനസഹായം ഫലപ്രദമായി നല്‍കികൊണ്ടിരിക്കുകയാണ്. ഏകദേശം, 350 മില്യണ്‍ ഡോളര്‍ അവരുടെ കുടംബങ്ങള്‍ക്ക് നല്‍കിയതായും ആല്‍ ഥാനി കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, ധാര്‍മിക പാഠങ്ങളെടുക്കുന്നത് അവസാനിപ്പിക്കാനും, രാഷ്ട്രീയ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഖത്തറില്‍ ലോകകപ്പിന് പങ്കെടുക്കുന്ന ടീമുകളോട് ഫിഫ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles