Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി ബന്ധം സാധാരണമാക്കുന്നതിനെ നിരസിച്ച് ഖത്തര്‍

ദോഹ: ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നതിനെ എതിര്‍ത്ത് ഖത്തര്‍. ബുധനാഴ്ച ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനിയാണ് രാജ്യത്തിന്റെ ഇസ്രായേലുമായുള്ള എല്ലാ സാധാരണവത്കരണത്തിന്റെ സാധ്യതകളും തള്ളിക്കളഞ്ഞത്. ആക്‌സിയോയ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഫലസ്തീനുമായി ‘സമാധാനത്തിനുള്ള സാധ്യതകള്‍ ഉള്ളപ്പോള്‍’ ഖത്തര്‍ ഇസ്രായേലുമായി ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ 2008-2009 ഗസ്സ യുദ്ധത്തിന് ശേഷം തന്റെ രാജ്യത്തിന് ആ ‘പ്രതീക്ഷ നഷ്ടപ്പെട്ടു’. ഫലസ്തീന്‍ ജനതയെ സഹായിക്കാന്‍ തങ്ങളുടെ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള യഥാര്‍ത്ഥ പ്രതിബദ്ധതയുടെ അഭാവത്തില്‍ അബ്രഹാം ഉടമ്പടിയില്‍ ചേരുന്നത് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമായിരുന്നെന്നും അല്‍താനി പറഞ്ഞു.

യു.എസുമായുള്ള ഖത്തറിന്റെ ബന്ധം സുദൃഢമാക്കുമ്പോഴും ഗള്‍ഫ് മേഖലയിലെ മറ്റു രാഷ്ട്രങ്ങളെ പോലെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ ഖത്തര്‍ ഇപ്പോഴും വിമുഖത കാട്ടുകയാണ്. 2020ല്‍ അബ്രഹാം ഉടമ്പടിയിലൂടെ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണനിലയിലാക്കിയിരുന്നു.

തിങ്കളാഴ്ച, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഖത്തര്‍ അണീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഖത്തറിനെ ഒരു പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Related Articles