Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ്: ഖത്തരികള്‍ക്ക് വീടുകള്‍ വാടകക്ക് നല്‍കാന്‍ അവസരം

ദോഹ: നവംബര്‍ 20ന് ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ താമസ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഖത്തര്‍ നിവാസികള്‍ക്ക് ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിനായി അവരുടെ വീടുകളും ഫ്‌ളാറ്റുകളും വാടകയ്ക്ക് നല്‍കാന്‍ അവസരം.

ഇതുവരെ, ലോകകപ്പിന്റെ ടിക്കറ്റ് എടുത്തവര്‍ക്ക് ഔദ്യോഗിക ഖത്തര്‍ അക്കമഡേഷന്‍ ഏജന്‍സി (ക്യു.എ.എ) വഴി മാത്രമേ താമസസൗകര്യം ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ഇതുവഴി ഹോട്ടലുകള്‍, ഫാന്‍ വില്ലേജ്, ഔദ്യോഗിക ഡെസേര്‍ട് ക്യാമ്പുകള്‍, രണ്ട് ക്രൂയിസ് കപ്പലുകള്‍, വില്ലകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയിലാണ് താമസ സൗകര്യം ഒരുക്കിയിരുന്നത്.

ലോകകപ്പ് ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് വ്യാഴാഴ്ച ലോകകപ്പ് പ്രത്യേക സമിതി ഡയറക്ടര്‍ ജനറല്‍ യാസിര്‍ അല്‍ ജമാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ലോകകപ്പിന്റെ ടിക്കറ്റ് ബുക്കിംഗ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തേര്‍ഡ് പാര്‍ട്ടി വഴി അവരുടെ ഫാന്‍ ഐഡികളോ ഹയ്യ കാര്‍ഡോ കരസ്ഥമാക്കാമെന്നും കൂടാതെ താമസത്തിനായി ക്യു.എ.എ വെബ്‌സൈറ്റിലെ റിസര്‍വേഷനും രാജ്യത്ത് താമസിക്കുന്ന സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഹയ്യ കാര്‍ഡുകള്‍ കൂടുതല്‍ ആളുകള്‍ക്ക് അനുവദിക്കുന്നതിനാണ് ഞങ്ങള്‍ ഇത് ചെയ്തതെന്നും ജമാല്‍ പറഞ്ഞു. ഇതുകൂടാതെ, ആരാധകര്‍ക്ക് അനുയോജ്യവും താങ്ങാനാവുന്നതുമായ രീതിയിലുള്ള താമസ സൗകര്യം ഉറപ്പാക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിനായി ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍.

Related Articles