Current Date

Search
Close this search box.
Search
Close this search box.

രക്ഷാപ്രവര്‍ത്തനം: താലിബാനുമായുള്ള കരാര്‍ പുനരാരംഭിച്ച് ഖത്തര്‍

ദോഹ: അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി താലിബാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഖത്തര്‍. അഫ്ഗാനില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ അവസരം കാത്തുനില്‍ക്കുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേസ് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ഒരുക്കുമെന്നാണ് ഖത്തര്‍ അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് താലിബാനുമായി ഖത്തര്‍ കരാറിലെത്തി. ഒരു മാസമായി നിലനിന്ന പ്രതിസന്ധിക്കാണ് ഇതിലൂടെ പരിഹാരമാകുന്നതെന്നും ആക്‌സിയോസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഖത്തര്‍ എയര്‍വേയ്സ്് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആഴ്ചയില്‍ രണ്ട് സര്‍വീസ് നടത്താന്‍ ഖത്തറും താലിബാനും തമ്മില്‍ കരാറിലെത്തി. ആയിരക്കണക്കിന് ദുര്‍ബലരായ അഫ്ഗാനികളെയും വിദേശ പൗരന്മാരെയും രാജ്യത്ത് നിന്ന് ഒഴിപ്പിക്കാന്‍ കരാര്‍ മൂലം കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കുകയും യു.എസ് സൈനികരും മറ്റ് വിദേശ സേനകളും രാജ്യത്ത് നിന്നും പിന്മാറുകയും ചെയ്തതോടെയാണ് അഫ്ഗാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയും സാധാരണ ജനങ്ങള്‍ പ്രതിസന്ധിയിലാവുകയും ചെയ്തത്.

Related Articles