Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ അതിക്രമങ്ങളെ അപലപിച്ച് ഖത്തര്‍

ദോഹ: ഇസ്രായേല്‍ സൈന്യം അല്‍ അഖസ് മസ്ജിദില്‍ നടത്തുന്ന അതിക്രമങ്ങളെ അപലപിച്ച് ഖത്തര്‍. പുണ്യ സ്ഥലമായ അഖ്‌സ മസ്ജിദില്‍ അനധികൃത കുടിയേറ്റക്കാര്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അല്‍-അഖ്‌സ മസ്ജിദിന്റെ പവിത്രത ലംഘിച്ച ഇസ്രായേല്‍ നടപടിയെയാണ് ഖത്തര്‍ സര്‍ക്കാര്‍ അപലപിച്ചത്. വിശുദ്ധ റമദാന്‍ മാസത്തില്‍ തങ്ങളുടെ മതപരമായ കടമകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞ ഫലസ്തീന്‍ ആരാധകര്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണമഴിച്ചുവിടുകയാണ്.

അല്‍-ഖുദ്സിലും അധിനിവേശ ജറുസലേമിലും മറ്റെല്ലാ അധിനിവേശ ഫലസ്തീന്‍ ഭൂമിയിലും ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലി ആക്രമണത്തിന്റെ അപകടകരമായ വര്‍ദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്. ഖത്തര്‍ മന്ത്രിസഭാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രായേലിന്റെ ഇത്തരം ആക്രമണം ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെ മനഃപൂര്‍വ്വം പ്രകോപിപ്പിക്കലാണ്, കൂടാതെ അന്താരാഷ്ട്ര നിയമങ്ങളെയും കണ്‍വെന്‍ഷനുകളെയും പ്രമേയങ്ങളെയും വ്യക്തമായി ലംഘിക്കുന്നതുമാണ്. ഇസ്രായേലിന്റെ കൊലപാതകം, അടിച്ചമര്‍ത്തല്‍, ഭീകരവാദം, യഹൂദവല്‍ക്കരണം, വാസസ്ഥലങ്ങളുടെ വിപുലീകരണം എന്നിവയ്‌ക്കെതിരെ അടിയന്തരമായി അറബ്, മുസ്ലീം രാജ്യങ്ങളുടെ നടപടിയുണ്ടാവണമെന്നും ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ഇടപെടലും ആവശ്യമാണെന്ന് ഖത്തര്‍ മന്ത്രിസഭ ഊന്നിപ്പറഞ്ഞു.

Related Articles