Current Date

Search
Close this search box.
Search
Close this search box.

ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് ഖത്തര്‍ മന്ത്രിസഭയുടെ അനുമതി

ദോഹ: രാജ്യത്തെ ശൂറ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അനുമതി. വരുന്ന ഒക്ടോബറിലാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

45 അംഗ ഉന്നത ഉപദേശക സമിതിയിലേക്ക് ഭാഗിക തെരഞ്ഞെടുപ്പ് നടത്താനുള്ള കരട് നിയമമാണ് മുന്നോട്ടുവെച്ചിരുന്നത്. ഖത്തറിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്ത് ഉത്തരവാകുന്നത് ശൂറ കൗണ്‍സിലിലാണ്. അതിനാല്‍ തന്നെ രാജ്യത്തെ ഉന്നത തല സമിതിയാണിത്. ഒക്ടോബറില്‍ ഏത് തീയതിയിലാണ് തെരഞ്ഞെടുപ്പ് എന്ന് വ്യക്തമല്ല.

വര്‍ഷങ്ങളായി ശൂറ കൗണ്‍സിലിലേക്ക് പുതുതായി തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് വോട്ടെടുപ്പ് നടത്താന്‍ വേണ്ടി ഒരു കമ്മിറ്റിക്ക് രൂപം നല്‍കാന്‍ ഉത്തരവിട്ടത്.

45 അംഗ കൗണ്‍സിലിലേക്ക് 30 പേരെ ഖത്തരി ഇലക്ടോറേറ്റ് ആണ് തെരഞ്ഞെടുക്കുന്നത്. ബാക്കി 15 പേരെ ഖത്തര്‍ അമീര്‍ നേരിട്ടാണ് നിയമിക്കുന്നത്.

കരട് നിയമപ്രകാരം ഖത്തറിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വയം ഷൂറ കൗണ്‍സില്‍ അംഗത്വത്തിന് നാമനിര്‍ദ്ദേശം ചെയ്യാനും തിരഞ്ഞെടുക്കപ്പെട്ടാല്‍ അവരുടെ ജോലി നിലനിര്‍ത്താനും അനുവാദമുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

 

Related Articles