Current Date

Search
Close this search box.
Search
Close this search box.

ഉപരോധശേഷം ആദ്യമായി ഖത്തര്‍ സൗദിയില്‍ അംബാസഡറെ നിയമിച്ചു

ദോഹ: ഖത്തറിനെതിരെ സൗദിയടക്കമുള്ള നാല് അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിനു ശേഷം ആദ്യമായി സൗദിയിലേക്ക് അംബാസിഡറെ നിയമിച്ച് ഖത്തര്‍. മുന്‍ കുവൈത്ത് അംബാസഡറായിരുന്ന ബന്ദര്‍ മുഹമ്മദ് അല്‍ അത്വിയ്യയെയാണ് നിയമിച്ചത്. ഗള്‍ഫ് തര്‍ക്കത്തില്‍ മധ്യസ്ഥം വഹിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.

നാല് വര്‍ഷം നീണ്ട ഉപരോധം അവസാനിച്ചതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംബാസിഡറെ നിയമിച്ചത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിന് ശേഷമാണ് അല്‍ അത്വിയ്യയെ നിയമിച്ചതായി പ്രഖ്യാപിച്ചത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത ട്വീറ്റ് ചെയ്തത. 2017 ജൂണിലാണ് ഖത്തറിനെതിരെ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ നാല് അയല്‍രാജ്യങ്ങള്‍ കര,നാവിക,വ്യോമ മേഖലയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. 2020ലാണ് ഉപരോധം പിന്‍വലിച്ചത്.

സൗദി അറേബ്യയും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ യു എ ഇയും ബഹ്‌റൈനും ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. ബഹ്‌റൈന്‍ ഒഴികെ മറ്റെല്ലാവരും വ്യാപാര, യാത്രാ ബന്ധങ്ങള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന മറ്റൊരു നയതന്ത്ര പുരോഗതിയില്‍, അടുത്ത വര്‍ഷം ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍, ജൂണില്‍ ഈജിപ്തിലേക്ക് ഒരു അംബാസഡറെ നിയമിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ സൗദിയില്‍ മരുഭൂ നഗരമായ അല്‍ഉലയില്‍ വെച്ച് നടന്ന ഗള്‍ഫ് ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ നേരിട്ട് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫ് രാഷ്ട്രങ്ങളുമായി ഖത്തര്‍ ബന്ധം ശക്തമാക്കിയത്.

Related Articles