Current Date

Search
Close this search box.
Search
Close this search box.

2032 ഒളിംപിക്‌സും സ്വന്തം മണ്ണിലെത്തിക്കാന്‍ ലക്ഷ്യമിട്ട് ഖത്തര്‍

ദോഹ: 2022ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് പിന്നാലെ 2032ലെ ഒളിംപിക്‌സ് മാമാങ്കവും സ്വന്തം മണ്ണിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ഖത്തര്‍. 12 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള കായിക മാമാങ്കത്തിന് ആഥിതേയത്വം വഹിക്കാന്‍ ഖത്തര്‍ ഒളിംപിക് കമ്മിറ്റി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഖത്തറിന് അനുമതി ലഭിക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ കായികമേളക്ക് വേദിയൊരുക്കുന്ന ആദ്യ പശ്ചിമേഷ്യന്‍ രാഷ്ട്രമെന്ന ബഹുമതിയും ഖത്തറിന് സ്വന്തമാകും.

2032ലെ ഒളിംപിക്‌സിനും പാരാലിപിക് ഗെയിംസിനും ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിലും ചര്‍ച്ചയിലും ഖത്തറും പങ്കുചേര്‍ന്നതായി ഖത്തര്‍ ഒളിംപിക് കമ്മിറ്റി തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ഇതു സംബന്ധിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് ഖത്തര്‍ കത്തയച്ചിട്ടുണ്ട്.

ലോക കായിക മാമാങ്കള്‍ ഒന്നൊന്നായി തങ്ങളുടെ കൊച്ചു ഭൂപ്രദേശത്തേക്ക് കൊണ്ടുവന്ന് ലോകരാഷ്ട്രങ്ങളെ ഞെട്ടിക്കുകയാണ് ഖത്തര്‍. ആദ്യമായി അറബ് രാഷ്ട്രം ലോകകപ്പിന് സാക്ഷിയാകുന്നു എന്ന ഖ്യാതിയുമായാണ് രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ഖത്തര്‍ ലോകകപ്പിന് വേദിയൊരുക്കുന്നത്. നിരവധി പ്രതിസന്ധികളും വിമര്‍ശനങ്ങളും മറികടന്നാണ് ഖത്തര്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചത്. ലോകകായിക ഭൂപടത്തില്‍ തങ്ങളുടേതായ കൈയൊപ്പ് ചാര്‍ത്തുകയാണ് ഖത്തര്‍.

Related Articles