Current Date

Search
Close this search box.
Search
Close this search box.

കോവിഡ് ഭീതി; പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍

ദോഹ: കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഖത്തര്‍ പ്രഖ്യാപിച്ചു. കൊറോണ വൈറസ് രണ്ടാം ഘട്ട തരംഗത്തിനുള്ള സാഹചര്യമാണുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം 80 ശതമാനമായി നിയന്ത്രിക്കുന്നതുള്‍പ്പെടുയുള്ള 32 ഇന പദ്ധതികള്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.

ഇന്‍ഡോര്‍ വിവാഹങ്ങള്‍ക്ക് വീണ്ടും നിരോധം ഏര്‍പ്പെടുത്തി. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജനുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ 85 ശതമാനം വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് ഖത്തര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികള്‍ 85 ശതമാനം വര്‍ധിച്ചതായി ഞങ്ങള്‍ കണ്ടെത്തി -കോവിഡ് 19 ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ചവ്യാധി രോഗ തലവനുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു.

Related Articles