Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഖത്തറും ഒമാനും ഈഴാഴ്ച ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കും

ദോഹ: കോവിഡ് 19നെ നേരിടാന്‍ അമേരിക്കയുടെ സഹകരണത്തോടെ തയാറാക്കിയ ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി ഖത്തറും ഒമാനും. തിങ്കളാഴ്ച വാക്‌സിന്റെ ആദ്യത്തെ ഷിപ്‌മെന്റ് എത്തുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 16 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് നല്‍കുകയെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം, കോവിഡ് വാക്‌സിനായി മൊഡേര്‍ണ എന്ന ഫാര്‍മസി കമ്പനിയുമായും ഖത്തര്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഒമാനില്‍ വാക്‌സിന്റെ ആദ്യ ചരക്ക് എത്തുക. തിങ്കളാഴ്ച ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞ ദിവസം സൗദി വാക്‌സിന്‍ വിതരണം ആരംഭിച്ചിരുന്നു. വാക്‌സിന്‍ ലഭിക്കുന്നതിന് വേണ്ടി ഒരു ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം ആളുകളാണ് സൗദിയില്‍ ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഫൈസര്‍ ബയോടെകിന്റെ രണ്ട് ഷിപ്‌മെന്റ് വാക്‌സിന്‍ ആണ് സൗദിയിലെത്തിയത്.

യു.എസിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്മാരായ ഫൈസറിന്റെ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ പശ്ചിമേഷ്യന്‍ രാജ്യമാണ് സൗദി. ജര്‍മനിയിലെ ബയോടെകുമായി സഹകരിച്ചാണ് ഫൈസര്‍ വാക്‌സിന്‍ നിര്‍മിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഈ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്.

Related Articles