Current Date

Search
Close this search box.
Search
Close this search box.

ലാഭക്കൊയ്ത്ത്; ചരിത്രനേട്ടവുമായി ഖത്തര്‍ എയര്‍വേസ്

ദോഹ: 2021-22 സാമ്പത്തിക വര്‍ഷം ഏറ്റവും ശക്തമായ സാമ്പത്തിക പ്രകടനം രേഖപ്പെടുത്തി ഖത്തര്‍ എയര്‍വേസ്. 560 കോടി ഖത്തര്‍ റിയാല്‍ ഏകദേശം 12000 കോടി രൂപയാണ് എയര്‍വേസിന്റെ ലാഭം.ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ചരിത്ര ലാഭത്തിന് 200 ശതമാനം കൂടുതലാണ് ഖത്തര്‍ എയര്‍വേസ് കൈവരിച്ചത്.

ആഗോള എയര്‍ലൈന്‍ വ്യവസായത്തിലെ എക്കാലത്തെയും പ്രയാസകരമായ കാലഘട്ടത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
ലോകമെമ്പാടുമുള്ള ജീവനക്കാരുടെ കാര്യക്ഷമതയിലും പ്രതിബദ്ധതയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരുന്ന അതിന്റെ ചടുലതയ്ക്കും വിജയകരമായ തന്ത്രവുമാണ് ഇതിന് പിന്നിലെന്നും കമ്പനി അവകാശപ്പെട്ടു.

ഈ സാമ്പത്തിക വര്‍ഷം സാമ്പത്തിക ഫലങ്ങള്‍ പ്രസിദ്ധീകരിച്ച മറ്റെല്ലാ എയര്‍ലൈനുകള്‍ക്കിടയിലെയും റെക്കോര്‍ഡാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 78 ശതമാനമാമ് വര്‍ധിച്ചത്. കൂടാതെ കോവിഡിന് മുമ്പുള്ള മുഴുവന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ (അതായത്, 2019/20) രണ്ട് ശതമാനം കൂടുതലും. ഖത്തര്‍ എയര്‍വേയ്സ് ശൃംഖലയുടെ വളര്‍ച്ചയും വിപണി വിഹിതത്തിലെ വര്‍ധനയും യൂണിറ്റ് വരുമാനവും തുടര്‍ച്ചയായ രണ്ടാം സാമ്പത്തിക വര്‍ഷവും വര്‍ധിക്കുകയാണ് ചെയ്തത്. യാത്രക്കാരില്‍ നിന്നുള്‌ല വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 210 ശതമാനം വര്‍ധിച്ചു. ഖത്തര്‍ എയര്‍വേയ്സ് 18.5 ദശലക്ഷം യാത്രക്കാര്‍ക്കാണ് സേവനം നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 218 ശതമാനം വര്‍ധനവാണിത്.

 

Related Articles