Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ എയര്‍വേസ് ബഹിഷ്‌കരണാഹ്വാനം ചെയ്തയാളുടെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി

ന്യൂഡല്‍ഹി: പ്രവാചകനിന്ദക്കെതിരെ നിലപാടെടുത്തതിന്റ പേരില്‍ ഖത്തര്‍ എയര്‍വേസിനെതിരെ ബഹിഷ്‌കരണാഹ്വാനം നടത്തിയയാളുടെ ട്വിറ്റര്‍ അക്കൗണ്ട് ട്വിക്കറ്റ് അധികൃതര്‍ ബ്ലോക്ക് ചെയ്തു. സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ദീപക് ശര്‍മയാണ് ആദ്യമായി ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബഹിഷ്‌കരണാഹ്വാനം നടത്തിയത്.

bycottQatarAirways എന്ന ഹാഷ് ടാഗില്‍ നടത്തിയ ആഹ്വാനം അതിലെ അക്ഷരത്തെറ്റിന്റെ പേരില്‍ തന്നെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കപ്പെട്ടിരുന്നു. ‘ആദ്യം അക്ഷരം എഴുതിപഠിക്കൂ’ എന്ന് ഖത്തര്‍ എയര്‍വേസും തിരിച്ചടിച്ചു.  പ്രവാചക നിന്ദക്കെതിരെ ആദ്യം പരസ്യപ്രസ്താവന നടത്തിയ രാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു ഖത്തര്‍.

ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ഖത്തര്‍ രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന വൈസ് പ്രസിന്റ് വെങ്കയ്യ നായിഡുവിന് നല്‍കാന്‍ തീരുമാനിച്ചിരുന്ന അത്താഴവിരുന്ന് റദ്ദാക്കുകയും ചെയ്തിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles