Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈന്‍ പ്രക്ഷോഭം; പത്താം വാര്‍ഷികം അനുസ്മരിച്ച് പ്രതിഷേധക്കാര്‍

മനാമ: അറബ് വസന്തത്തിന്റെ പ്രചോദനമുള്‍കൊണ്ട ബഹ്‌റൈന്‍ പ്രക്ഷോഭത്തിന്റെ പത്താം വാര്‍ഷികം അനുസ്മരിച്ച് പ്രതിഷേധക്കാര്‍. വലിയ രീതിയിലുള്ള പൊലീസ് സാന്നിധ്യത്തിലാണ് ഞായറാഴ്ച പ്രതിഷേധം നടന്നത്. 2011 ഫെബ്രുവരി 14ന് പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ഭരണഘടനാ പരിഷ്‌കരണമാവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു.

രാജ്യത്തെ അല്‍ഖലീഫ രാജവാഴ്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് വളരെ കാലമായി ആരോപിച്ചിരുന്ന ശീഈകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഭരണ കുടുംബം അല്‍രാജ്യങ്ങളില്‍ നിന്ന് സൈന്യത്തെ കൊണ്ടുവന്ന് ആഴ്ചകള്‍ക്ക് ശേഷം ഈ പ്രസ്ഥാനം ദുര്‍ബലപ്പെട്ടു. ഇറാന്‍ പ്രാദേശിക ശീഈകളുടെ ഗൂഢാലോചനയാണ് പ്രതിഷേധ പ്രസ്ഥാനമെന്ന് സര്‍ക്കാര്‍ അപലപിച്ചിരുന്നു.

Related Articles