Current Date

Search
Close this search box.
Search
Close this search box.

‘അമേരിക്കയുടെ മരണം’ ഉദ്‌ഘോഷിച്ച് ഇറാഖില്‍ പ്രതിഷേധം

ബഗ്ദാദ്: യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയും അദ്ദേഹത്തിന്റെ ഇറാഖീ ഉപസേനാപതി അബൂ മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികം അനുസ്മരിച്ച് തലസ്ഥാനമായ ബഗ്ദാദില്‍ ആയിരങ്ങള്‍ ഒത്തുച്ചേര്‍ന്നു. ‘അമേരിക്കയുടെ മരണം’ എന്ന മുദ്രവാക്യം ഉയര്‍ത്തി ബഗ്ദാദ് ചത്വരത്തില്‍ പ്രതിഷേധിക്കുകയായിരുന്നു. ജനറല്‍ ഖാസിം സുലൈമാനി 2020 ജനുവരി 3ന് മരിക്കുന്നതുവരെ, ഇറാന്‍ എലൈറ്റ് റവല്യൂഷണറി ഗാര്‍ഡിന്റെ വിദേശ ഓപ്പറേഷന്‍ വിഭാഗമായ ഖുദ്‌സ് സേനയുടെ തലവനായിരുന്നു.

‘യു.എസ് തീവ്രവാദം അവസാനിപ്പിക്കണം’ എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ഇറാന്‍ അനുകൂല വിഭാഗമായ പി.എം.എഫിനെ (Popular Mobilisation Forces) പിന്തുണക്കുന്നവര്‍ പ്രതിഷേധിച്ചത്. ഇറാഖ് സുരക്ഷാ സേനയോടൊപ്പം ചേര്‍ന്ന മുന്‍ അര്‍ധ സൈനിക സഖ്യമാണ് പി.എം.എഫ്.

2020 ജനുവരി ആദ്യത്തില്‍ ബഗ്ദാദ് വിമാനത്താവളത്തിന് സമീപമുണ്ടായ വ്യോമാക്രണത്തിലാണ് ഖാസിം സുലൈമാനിയും അബൂ മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെടുന്നത്. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് വ്യോമാക്രമണം നടന്നത്. ഇറാഖിലെ യു.എസ് താല്‍പര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ പ്രതികരണമായാണ് വധം നടന്നതെന്ന് ഡൊണള്‍ഡ് ട്രംപ് അന്ന് വ്യക്തമാക്കിയിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles