Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള ബന്ധം: മൊറോക്കോയില്‍ പ്രതിഷേധം ശക്തമാകുന്നു

റാബത്ത്: ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാനുള്ള മൊറോക്കന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നു. തലസ്ഥാനമായ റാബത്തില്‍ നടന്ന ജനകീയ പ്രതിഷേധത്തെ തടയിടാനായി കനത്ത പൊലിസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

സമരക്കാരെ നേരിടാന്‍ ജലപീരങ്കിയും ഗ്രനേഡുമെല്ലാം പ്രയോഗിച്ചു. റാബത്തിലെ പാര്‍ലമെന്റ് സ്‌ക്വയറിലാണ് പ്രക്ഷോഭകര്‍ ഒരുമിച്ചുകൂടിയത്. ഫലസ്തീന്‍ അനുകൂല മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ചത്വരത്തിലേക്ക് എത്തുന്നതിന് മുന്‍പേ സമരക്കാരെ പൊലിസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ഡി.എസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെയും അഭിഭാഷകരോടും പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചയാണ് മൊറോക്കോ രാജാവ് ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കിയതായി പ്രഖ്യാപിച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മില്‍ എത്രയും പെട്ടെന്ന് ഉഭയകക്ഷി ബന്ധത്തില്‍ ഏര്‍പ്പെടുന്നതായും മൊറോക്കോ അറിയിച്ചു.

Related Articles