Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെയും ഖുര്‍ആനെയും അവഹേളിച്ചു; മാലിയില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍

ബമാകോ: ഇസ്‌ലാമിനെയും വിശുദ്ധ ഖുര്‍ആനെയും അവഹേളിക്കുന്ന വീഡിയോ ക്ലിപ്പിനെതിരെ മാലി തലസ്ഥാനമായ ബമാകോയില്‍ വന്‍ പ്രതിഷേധം. രാജ്യത്തെ പ്രധാന ഇസ്‌ലാമിക് സംഘടനയായ ‘അല്‍മജ്‌ലിസുല്‍ ഇസ്‌ലാമില്‍ അഅ്‌ല ഫില്‍മാലി’യുടെ (High Islamic Council of Mali) ആഭിമുഖ്യത്തിലാണ് വെള്ളിയാഴ്ച പ്രതിഷേധം നടന്നത്.

സംഭവിച്ചത് പൊറുക്കാനാവാത്തതാണ്. അപഹസിച്ച് പ്രസ്താവന നടത്തിയയാളെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് ഇമാം അബ്ദുല്ല ഫാദിഗ പറഞ്ഞു. പതിനായിരക്കണക്കിന് പേര്‍ പ്രതിഷേധത്തിന്റെ ഭാഗമായതായി പൊലീസ് അറിയിച്ചു. എന്നാല്‍, ഒരു ദശലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ വ്യക്തമാക്കി.

‘നിന്ദ അനുവദിക്കില്ല’, ‘ഇസ്‌ലാമിനും പ്രവാചകന്‍ മുഹമ്മദിനുമെതിരെ ഇനി ആക്രമണം അനുവദിക്കില്ല’ എന്നീ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം നടന്നതെന്ന് അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പൊതു ക്രമസമാധാനം തകരാറിലാക്കിയ മതപരമായ അവഹേളനയുടെ പശ്ചാത്തലത്തില്‍, ആറ് പേരെ കരുതല്‍ തടങ്കലില്‍ വെച്ചതായി ബമാകോയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.

മുസ്‌ലിംകളെ അപമാനിക്കുകയും, ഇസ്‌ലാമിനെയും വിശുദ്ധ ഖുര്‍ആനെയും പ്രവാചകന്‍ മുഹമ്മദിനെയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന വീഡിയ സമൂഹ മാധ്യമങ്ങളെ പ്രചരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ആന്വേഷണം ആരംഭിച്ചെങ്കിലും നിന്ദ്യമായ പ്രസ്താവന നടത്തിയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Mali Protest Islam

Related Articles