Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ പ്രധാനമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; സുരക്ഷയൊരുക്കി അധികൃതര്‍

ജറൂസലം: വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നഫ്താലി ബെനറ്റിനും കുടുംബത്തിനും കനത്ത സുരക്ഷയൊരുക്കി ഇസ്രായേല്‍ അധികൃതര്‍. ബുള്ളറ്റ് അടങ്ങിയ കവറിനുള്ളില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്കും കുടുംബത്തിനും കനത്ത സുരക്ഷയൊരുക്കിയതായി ജറൂസലമിലെ അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ശാബാക്കും ഇസ്രായേല്‍ സൈന്യവും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. പ്രധാന കുറ്റന്വേഷണ വിഭാഗമായ ലഹവ്-433നെയും ശാബാക്കിനെയുമാണ് അന്വേഷണ ചുമുതല ഏല്‍പ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ കുടംബം താമസിക്കുന്ന തെല്‍അവീവിന് വടക്കുള്ള റആനയില്‍ ഭാര്യക്കാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ശേഷം, രഹസ്യമായ അന്വേഷണം ആരംഭിച്ചതായി യദിയോത്ത് അഹ്‌റനോത്ത് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയെയും മകന്‍ യോനിയെയും കൊലപ്പെടുത്തുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles