Current Date

Search
Close this search box.
Search
Close this search box.

ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിക്കുമെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: അടുത്ത വർഷം ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിക്കുമെന്ന് വത്തിക്കാൻ. ബ​ഗ്ദാദ്, ഇർബിൽ, മോസിൽ അടങ്ങുന്ന അഞ്ചോളം സ്ഥലങ്ങൾ മാർച്ച് അഞ്ചിനും എട്ടിനുമിടയിലാണ് മാർപാപ്പ സന്ദർശിക്കുന്നതെന്ന് വത്തിക്കാൻ അറിയിച്ചു. യാത്രാ പരിപാടി യഥാസമയം അറിയിക്കുന്നതാണ്. ലോകവ്യാപകമായ ആരോ​ഗ്യ അടിയന്തരാവസ്ഥയുടെ മാറ്റം പരി​ഗണിക്കുന്നതുമാണ് -വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി തിങ്കളാഴ്ച പറഞ്ഞു.

അടുത്തയാഴ്ച 84 വയസ്സ് തികയുന്ന മാർപാപ്പ നിനെവേ പ്രവിശ്യയിലെ ഖരഖോഷും സന്ദർശിക്കുമെന്ന് മാറ്റിയോ ബ്രൂണി കൂട്ടിചേർത്തു. പോപ്പിന്റെ സന്ദർശനത്തെ ഇറാഖ് ഭരണകൂടം സ്വാ​ഗതം ചെയ്തു. ഇത് ഇറാഖിനും മുഴുവൻ പ്രദേശത്തിനുമുള്ള സമാധാന സന്ദേശത്തിന്റെ പ്രതീകമാണ് -ഇറാഖ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles