Current Date

Search
Close this search box.
Search
Close this search box.

‘നോണ്‍ ഹലാല്‍’ വിവാദം മറ്റൊരു കേസ് മറച്ചുവെക്കാനെന്ന് പൊലീസ്

കൊച്ചി: ഇന്‍ഫോപാര്‍ക്കിനടുത്ത് നിലംപതിഞ്ഞിമുകളില്‍ കട നടത്തുന്ന യുവാക്കളെ ആക്രമിച്ച കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ‘നോണ്‍ ഹലാല്‍’ വിവാദം തുഷാര നന്ദുവും സംഘവും ഉയര്‍ത്തിയതെന്ന് പൊലീസ്. ഹോട്ടല്‍ ഉടമയെ ആക്രമിച്ച സംഭവത്തില്‍ ‘നോണ്‍ ഹലാല്‍’ സംരംഭക തുഷാര നന്ദുവിന്റെ സംഘത്തിലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അബിന്‍ ബെന്‍സസ് ആന്റണി, വിഷ്ണു ശിവദാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുഷാര നന്ദുവിനെയും ഭര്‍ത്താവിനെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

‘നോണ്‍ ഹലാല്‍’ ബോര്‍ഡ് വെച്ചതിന് തന്നെ ഒരു സംഘം ആക്രമിച്ചുവെന്നത് തുഷാര നന്ദു കെട്ടിച്ചമച്ചതാണെന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ് കണ്ടെത്തിയിരുന്നു. മാധ്യമശ്രദ്ധ നേടാനായിരുന്നു തുഷാരയുടെ ഈ നീക്കമെന്നും പൊലീസ് പറഞ്ഞു.

നിലംപതിഞ്ഞിമുകള്‍ ഭാഗത്തെ നകുലിന്റെ പാനിപൂരി സ്റ്റാള്‍ തുഷാരയും ഭര്‍ത്താവും മറ്റ് രണ്ടുപേരുംകൂടി പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും സുഹൃത്ത് ബിനോജ് ജോര്‍ജിനെയും ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന്, നകുലും സുഹൃത്തും തന്നെ ആക്രമിച്ചെന്നും, അസഭ്യം പറഞ്ഞെന്നും, സ്ത്രീത്വത്തെ അഭിമാനിച്ചെന്നും ചൂണ്ടിക്കാട്ടി തുഷാര കേസ് നല്‍കുകയായിരുന്നു.

????വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles