Current Date

Search
Close this search box.
Search
Close this search box.

നബി നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് പൊലിസ്- വീഡിയോ

ന്യൂഡല്‍ഹി: പ്രവാചകനെതിരെ അവഹേളന പരാമര്‍ശം നടത്തിയ ബി.ജെ.പി വക്താക്കള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിച്ച് പൊലിസ്. കഴിഞ്ഞ ദിവസങ്ങളിലായി ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ അരങ്ങേറിയ പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് ലാത്തിയും ഗ്രനേഡും പ്രയോഗിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെപ്പ് നടത്തുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് സ്റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്ത മുസ്ലിം യുവാക്കളെ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ ലാത്തികൊണ്ട് തല്ലിച്ചതക്കുന്ന വീഡിയോ പുറത്തുവന്നത്. ഇന്ത്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ആഗോള വാര്‍ത്ത ഏജന്‍സികളും ട്വിറ്റര്‍ അക്കൗണ്ടുകളും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അല്‍ മുജ്തമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

SupportProphetmuhammed എന്ന പേരുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് മുജ്തമ വാര്‍ത്തയില്‍ പരാമര്‍ശിച്ചത്. പ്രവാചകനെ നിന്ദിച്ചതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ ഇന്ത്യന്‍ പോലീസ് എങ്ങനെ ഇടപെടുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതി നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

പ്രസ്താവന നടത്തിയവരെ അറസ്റ്റ് ചെയ്യാതെ അതിനെതിരെ പ്രതിഷേധിച്ചവരെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്ന ഉത്തരേന്ത്യന്‍ പൊലിസിന്റെ നടപടി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രവാചക നിന്ദ വിഷയം ഒരാഴ്ച കഴിഞ്ഞിട്ടും കെട്ടടങ്ങുന്നില്ല. സി.എ.എ സമരത്തില്‍ പങ്കെടുക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തവരെ വേട്ടയാടിയതിന് സമാനമായി പ്രവാചക വിഷയത്തില്‍ പ്രതിഷേധിച്ചവരെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് പൊലിസുകാര്‍ ചെയ്യുന്നത്. പശ്ചിമ ബംഗാളിലെ ഹൗറയില്‍ പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ഏറ്റുമുട്ടി.നിരവധി വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. സമാനമായ സംഭവികാസങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും വെള്ളി, ശനി ദിവസങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്.

Related Articles