Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ക്രൂരതകളുടെ നേര്‍സാക്ഷ്യവുമായി ഗസ്സയില്‍ ഫോട്ടോ എക്‌സിബിഷന്‍

ഗസ്സ സിറ്റി: ഫലസ്തീനികള്‍ക്കു നേരെ കഴിഞ്ഞ മാസങ്ങളില്‍ ഇസ്രായേല്‍ നിരന്തരം നടത്തിയ വ്യോമാക്രമണങ്ങളുടെ ക്രൂരതകളുടെ നേര്‍സാക്ഷ്യമൊരുക്കി ഗസ്സയിലെ ഫോട്ടോ എക്‌സിബിഷന്‍. ഗസ്സ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ക്രൂരതകള്‍ വരച്ചിട്ട ചിത്രപ്രദര്‍ശനത്തിന് തുടക്കമിട്ടത്. കുറ്റകൃത്യത്തിന്റെ സാക്ഷി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 11 ദിവസം ഇസ്രായേല്‍ ഗസ്സ മുനമ്പില്‍ നടത്തിയ ആക്രമണങ്ങളുടെ നേര്‍ വിവരണമാണിത്. ഇവിടെ നടന്ന ഭീകരത ലോകത്തെ അറിയിക്കുക എന്നതാണ് പ്രദര്‍ശനത്തിന്റെ ഉദ്ദേശ്യം.

ആക്രമണത്തിന് കാരണമായത് എന്താണെന്ന് സത്യത്തിനും ചിത്രങ്ങള്‍ക്കും സംസാരിക്കാനും ഞങ്ങള്‍ അനുമതി കൊടുക്കുകയാണ് ഇതിലൂടെ ചെയ്തതെന്ന് സംഘാടകര്‍ പറഞ്ഞു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ഉപയോഗിച്ച സ്‌ഫോടന വസ്തുക്കളും യുദ്ധോപകരണങ്ങളുടെ അവശിഷ്ടങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.

 

 

Related Articles