Current Date

Search
Close this search box.
Search
Close this search box.

ഖത്തറിന്റെ മാതൃക സ്വീകരിച്ച് ഫ്രാന്‍സും; ഒളിമ്പിക് വേദികളില്‍ മദ്യമുണ്ടാകില്ല

പാരിസ്: ഖത്തറില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പല കാരണങ്ങളാല്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. അതില്‍ ഒന്നായിരുന്നു സ്റ്റേഡിയങ്ങളില്‍ മദ്യത്തിന് നിരോധനമേര്‍പ്പെടുത്തിയത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഫ്രാന്‍സും ഖത്തറിന്റെ മാതൃക സ്വീകരിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം പാരിസില്‍ വെച്ച് നടക്കുന്ന ഒൡമ്പിക്‌സില്‍ സ്റ്റേഡിയങ്ങളിലും മത്സര കേന്ദ്രങ്ങളിലും മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഫ്രാന്‍സ്. ഒളിമ്പിക് ഗെയിംസ് കമ്മിറ്റിയുടേതാണ് തീരുമാനം.

ഖത്തര്‍ ലോകകപ്പില്‍ മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയത് ടൂര്‍ണമെന്റിന് കൂടുതല്‍ സൗഹാര്‍ദമാക്കുന്നതിനും കളിയാസ്വാദനത്തിനും സഹായിച്ചുവെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രത്യേകിച്ചും കുടുംബങ്ങള്‍. ടൂര്‍ണമെന്റ് കാലയളവില്‍ ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പെന്ന ഖ്യാതിയും ഖത്തറിന് ലഭിച്ചു. ഇതിന് പിന്നാലെയാണ് പാരിസും ഖത്തറിന്റെ വഴിയേ നീങ്ങാന്‍ തീരുമാനിച്ചത്.

Related Articles